പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍;എറണാകുളം എആര്‍ ക്യാമ്പിലേക്ക് മാറ്റി, രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയേക്കും

0
40

അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജ് കസ്റ്റഡിയില്‍. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ പിസിയെ നിലവില്‍ എറണാകുളം എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ പൊലീസ് എത്തിയതിനു ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. രാത്രിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാവും കൂടുതല്‍ സുരക്ഷിതമെന്നാണ് കണക്കുകൂട്ടല്‍.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യിലിനായി പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി.ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അറസ്റ്റ് ചെയ്യും. പി.സി.ജോര്‍ജിനെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി.ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതോടെ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്‌തേക്കും.

അതേസമയം ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിന് പിന്തുണ നല്‍കുന്നത് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരും. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply