Pravasimalayaly

കേസ് വന്നതിനാൽ നടിക്ക് കൂടുതൽ സിനിമ കിട്ടി; അതിജീവിതയെ അപമാനിച്ച് വീണ്ടും പി.സി. ജോർജ്

നടിയെ ആക്രമിച്ച കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പിസി ജോർജ്. കേസ് വന്നതിനാൽ നടിക്ക് കൂടുതൽ സിനിമകൾ കിട്ടിയെന്നും, ഈ കേസുകൊണ്ട് അവർ രക്ഷപ്പെട്ടെന്നും പി.സി. ജോർജ് പറഞ്ഞു. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരോടും പി.സി. ജോർജ് തട്ടിക്കയറിയത്. പി.സി.ജോർജ് ഇതിന് മുമ്പും നടിക്കെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. പീന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

അതേസമയം ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനോടും പിസി ജോർജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണാണ് ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതെന്ന് പിസി ജോർജ് ആരോപിച്ചു. മുസ്‌ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാധ്യമ പ്രവർത്തകനെ മുസ്‌ളിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടതെന്ന് അഭിപ്രായപ്പെട്ട പിസി ജോർജ്, ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. 

Exit mobile version