കോട്ടയം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് തന്നെ വന്നുകണ്ടിരുന്നെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ജോര്‍ജ് പറഞ്ഞു.
സ്വപ്നയെ കണ്ടതില്‍ ഗൂഢാലോചനയൊന്നുമില്ല. ഗസ്റ്റ് ഹൗസില്‍ വച്ച് തനിക്ക് സ്വപ്‌ന ഒരു കത്ത് എഴുതി നല്‍കിയിരുന്നു. ഈ കത്ത് ഇപ്പോഴും കൈവശമുണ്ട്. എം ശിവശങ്കരനെതിരെ ആരോപണങ്ങളുള്ള കത്ത് പിസി ജോര്‍ജ് പുറത്തുവിട്ടു.
സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷിനും പിഎസ് സരിത്തിനും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കാളിത്തമുണ്ടെന്നു പിസി ജോര്‍ജ് ആരോപിച്ചു. കേസില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസ് പ്രതി സരിതയുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകതയെന്നു ജോര്‍ജ് ചോദിച്ചു.
പിസി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നു സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.