‘ഡോ. ജോ ജോസഫ് തന്റെ സ്വന്തം ആള്‍’;
തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് പി.സി ജോര്‍ജ്

0
33

തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.നേരില്‍ കണ്ടപ്പോള്‍ ജോ ജോസഫ് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ടയാളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ല. കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ ഇന്ന് നേരില്‍ കാണും. തൃക്കാക്കരയില്‍ ഇരു മുന്നണികളും വര്‍ഗീയ കാര്‍ഡിറക്കിയാണ് മത്സരിക്കുന്നതെന്നും, ബി.ജെ.പി നിര്‍ണായക ശക്തിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം അര്‍ത്ഥശൂന്യമാണ്. ഏതിലെങ്കിലും മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ സഭയുടെ സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ടുണ്ടോ എന്നും കാനം ചോദിച്ചു.

Leave a Reply