സൗമ്യയുടെ ഭൗതിക ശരീരം ഏറ്റു വാങ്ങുവാൻ സംസ്ഥാന സർക്കാരിന് വേണ്ടി ഉത്തരവാദിത്വപ്പെട്ട ഒരു നേതാക്കളോ, മറ്റ് ബന്ധപ്പെട്ടവരോ ഉണ്ടായില്ലെന്നത് അത്യന്തം വേദനജനകമാണ് : സൗമ്യയുടെ മൃതദേഹത്തോട് സർക്കാർ അനാദരവ് കാട്ടി : പിസി ജോർജ്

0
312

ഇടുക്കി

ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് അക്രമണത്തെ തുടർന്ന് അതി ദാരുണമായി കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാജ്ഞലികൾ അർപ്പിച്ച് ജനപക്ഷ നേതാവ് പിസി ജോർജ്. ഇടുക്കി കീരിത്തോട്ടിലെ വസതിയിലെത്തിയായിരുന്നു അദ്ദേഹം അന്ത്യമോപചാരം അർപ്പിച്ചത്.

സൗമ്യ എന്ന മലയാളി പെൺകുട്ടി ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് പ്രിയ സഹോദരിയുടെ ഭൗതിക ശരീരം ഏറ്റു വാങ്ങുവാൻ സംസ്ഥാന സർക്കാരിന് വേണ്ടി ഉത്തരവാദിത്വപ്പെട്ട ഒരു നേതാക്കളോ, മറ്റ് ബന്ധപ്പെട്ടവരോ ഉണ്ടായില്ലെന്നത് അത്യന്തം വേദനജനകമാണ്.പ്രിയ സഹോദരി സൗമ്യയുടെ കൊലപാതകത്തിന് ഉത്തരവാദികളായ ഭീകരപ്രസ്ഥാനത്തെ പോലും എതിർക്കാൻ മടിക്കുന്ന നിലയിലേക്ക് ഭരണാധികാരിയുടെ മാനസിക നില മാറുന്നെങ്കിൽ അത് വലിയ അപകടമാണെന്നും എന്നാൽ കേരളമെന്ന നാടിനെ സംബന്ധിച്ചടത്തോളം പാണക്കാട് തങ്ങൾ കുടുംബവും,ഇസ്ലാം സമൂഹത്തിന്റെയും പ്രവർത്തനങ്ങൾ അഭിമാനത്തോടെ കാണുന്നു അതിൽ ചെറിയ സമൂഹം ഭീകരർ ഉണ്ടെങ്കിൽ അവരുടെ മുൻപിൽ ഭരണാധികാരികൾ ഭയപ്പെടാൻ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply