Monday, January 20, 2025
HomeNewsKeralaനാളികേര സംഭരണം : സർക്കാർ പൂർണ്ണ പരാജയം. ...

നാളികേര സംഭരണം : സർക്കാർ പൂർണ്ണ പരാജയം. പി.സി.തോമസ്

കോട്ടയം നാളികേര സംഭരണം നടത്തുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാർ,മാസങ്ങൾ കഴിഞ്ഞിട്ടും കാര്യക്ഷമമായി ഒരു മുന്നേറ്റവും ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിച്ച്,ന്യായവിലയ്ക്ക് നാളികേരം സംഭരിച്ച് കർഷകരെ സംരക്ഷിക്കാൻ തയ്യാറാകണമെന്ന് തോമസ് അഭ്യർത്ഥിച്ചു. ചില സഹകരണസംഘങ്ങൾ വഴി സംഭരണ കാര്യങ്ങൾ നീക്കാനാണ് കേരള സർക്കാർ നടപടി സ്വീകരിച്ച

ത്. എന്നാലിത് പലയിടത്തും നടന്നിട്ടില്ല. സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്ര ആക്കി മാറ്റുന്നതിനും, മറ്റു രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനും ഉള്ള ചിലവ് സർക്കാർ വഹിക്കണമെന്നാണ് സൊസൈറ്റികൾ ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ അതിന് തയ്യാറാകാത്തതാണ് സംഭരണം തന്നെ പൂർണമായി പരാജയപ്പെടാൻ കാരണം. നാളികേര വുമായി ബന്ധപ്പെട്ട കയർമേഖല ആകെപ്പാടെ തകർച്ചയിലാണ്. തൊഴിലാളികളും സാധാരണക്കാരും മുഴുവൻ വ൯ പ്രതിസന്ധിയിൽ തന്നെ. വെളിച്ചെണ്ണയുടെ കാര്യത്തിലും ചില വൻ ലോബികൾ വില ഇടിച്ച് ആ രംഗവും തകർത്തതായി കാണുന്നു. നാളികേര സംഭരണവും, ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും പരിഹരിക്കാൻ കേരള സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, മുഖ്യമന്ത്രിയ്ക്ക് തോമസ് ഇമെയിൽ സന്ദേശം അയച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments