കോട്ടയം
തിരുവോണ കാലത്ത് പാചകവാതകത്തിന് വീണ്ടും 25 രൂപ വിലവർദ്ധിപ്പിച്ചത് കേരളത്തിന് മോഡി സർക്കാർ നൽകിയ ഓണ സമ്മാനമാണെന്ന് കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.സി തോമസ് Ex എം.പി അഭിപ്രായപ്പെട്ടു.
പാചകവാതക വിലവർധനവ് മൂലം കുടുംബ ബഡ്ജറ്റ് തകർന്നിരിക്കുന്ന കേരളത്തിലെ സാധാരണ ജനങ്ങളുടെമേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിച്ചിരിക്കുന്ന മോദി സർക്കാരിന് ഇന്ത്യയിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ലയെന്ന് പി.സി.തോമസ് പറഞ്ഞു.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ നാളിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ ഗ്യാസ് അടുപ്പിൽ ഗ്യാസിന് പകരം വിറക് കത്തിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആമുഖ പ്രസംഗം നടത്തി.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം മുഖ്യ പ്രസംഗം നടത്തി.
പാർട്ടി നേതാക്കളായ ഗ്രേസമ്മ മാത്യു , വി.ജെ.ലാലി, ജയ്സൺ ജോസഫ്, മറിയാമ്മ ജോസഫ്, പ്രസാദ് ഉരുളികുന്നം, ജേക്കബ് കുര്യക്കോസ്, കുര്യൻ പി.കുര്യൻ, എബി പൊന്നാട്ട്, ജോയി ചെട്ടിശ്ശേരി, ജോസ് വേരനാനി, സെബാസ്റ്റ്യൻ ജോസഫ്, ഷിജു പാറയിടുക്കിൽ, ലിറ്റോ പാറേക്കാട്ടിൽ, കര്യൻ വട്ടമല,കെ.സി. കുഞ്ഞുമോൻ, സിബി പരപ്പയിൽ, പ്രതീഷ് പട്ടിത്താനം, സന്തോഷ് വള്ളോംകുഴി, ഡിജു സെബാസ്റ്റ്യൻ, സിബി നെല്ലൻകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.