കോവിഡ് കാലത്ത് ജനങ്ങളെ പിഴിയരുതെന്ന് പി സി തോമസ്

0
21

കോവിഡ് കാലത്ത് പോലീസിന് ടാർജറ്റു കൊടുത്തു ജനങ്ങൾക്ക് ഫൈൻ അടിച്ചു അവരെ പിഴിയുന്ന രീതിയിയിൽനിന്ന് ഗവൺമെൻറും പോലീസും പിന്മാറണമെന്നും, യഥാർത്ഥ കുറ്റക്കാർക്കെതിരെ മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

പോലീസ് പൊതുജനങ്ങളെ വഴിയിൽവെച്ചും മറ്റും പിഴിയുക വഴി, പോലീസ് അവർക്ക് സർക്കാർ നൽകിയിരിക്കുന്ന ടാർജറ്റ് പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്ന് തോമസ് ആരോപിച്ചു. ഇതിന് പല ഉദാഹരണങ്ങളുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുവാനും, കുറ്റം ചെയ്യാത്ത ആളുകളെ ശിക്ഷിക്കുന്ന നടപടിയിൽ നിന്ന് പിന്മാറുവാനും,, ജനങ്ങളെ പിഴിഞ്ഞ് കാശുണ്ടാക്കുക എന്ന് ദൗത്യം മതിയാക്കുവാനും പോലീസ് തയ്യാറാകണമെന്ന്, തോമസ് ആവശ്യപ്പെട്ടു.

പോലീസി൯റെ ഉന്നതങ്ങളിൽ നിന്ന് താഴേയ്ക്കു നൽകിയ നി൪ദ്ദേശം, സാമുഹ്യ മാദ്ധ്യമങ്ങളിൽ വന്നു കഴിഞ്ഞു.അതുപ്രകാരം ജനങ്ങളെ പ്രതികളാക്കി കൂടുതൽ പെറ്റിക്കേസുകളെടുക്കണമെന്നതാണ് വ്യക്തമായ നി൪ദ്ദേശം.(കൊച്ചി പോലീസ് കണ്റ്രോൾ റൂമിൽ നിന്ന്,അവരുടെ കീഴിലുള്ള ഓരോ പോലീസ് സ്റേഷനിലേയ്ക്കും കൊടുത്ത ഓഡിയോ ക്ളിപ്പിംഗ് മറുനാട൯ മലയാളി ഓണ്ലൈ൯ ചാനലിൽ വന്നിട്ടുണ്ട്). തോമസ് ചൂണ്ടിക്കാട്ടി.

Leave a Reply