Pravasimalayaly

കൈതച്ചക്കയുടെ വിലയിടിവ് : കർഷകർ യോജിച്ചു പയറ്റണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ്

കൈതച്ചക്കയ്ക്ക് രൂക്ഷമായ വിലയിടിവ് ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ , അതിന് കാരണക്കാരായ ഇടനിലക്കാർക്കെതിരെ, ശക്തമായി, ഒറ്റക്കെട്ടായി, പയറ്റുവാൻ ക൪ഷക൪ തയ്യാറാകണമെന്നും, ആ പോരാട്ടത്തിൽ കൂടി മാത്രമേ കർഷകർക്ക് ന്യായമായ വില ലഭിക്കൂ എന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

സാധാരണ കർഷകരിൽ നിന്ന് കൈതച്ചക്ക വാങ്ങുന്ന വ്യാപാരികൾ വടക്കേ ഇന്ത്യയിലും മറ്റുമുള്ള വ്യാപാരികൾക്ക് വിൽക്കുമ്പോൾ, അവർ വില ഏറ്റവും കുറച്ച്, വലിയ ലാഭമുണ്ടാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കിലോയ്ക്ക് 200 രൂപ വരെയുള്ള വിലയ്ക്കു വിൽക്കുന്ന അവർ വ൯ ലാഭമുണ്ടാക്കുകയാണ്. കർഷക൪ക്കു കിട്ടുന്നത് കിലോയ്ക്ക് വെറും 10 മുതൽ 15 രൂപ വരെ മാത്രമാണ്. വലിയ അന്യായമാണ് ഈ കാര്യത്തിൽ കർഷകരോട് ഇടനിലക്കാർ കാട്ടുന്നത്.

ഈ വിവരം കർഷകർ താല്പ്പര്യമെടുത്ത്, എല്ലാവരേയും അറിയിക്കണം. ഒരു കാരണവശാലും കുറഞ്ഞ വിലയ്ക്ക് കൈതച്ചക്ക കൊടുക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാക്കിയേ പറ്റൂ. കർഷകർ വേണ്ടിവന്നാൽ വിപണന സാദ്ധ്യതകൾ കണ്ടെത്തി, പറ്റുമെങ്കിൽ സംസ്കരണശാലകളും ഉണ്ടാക്കണം. അതിന് വേണ്ട സഹായങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യണം. തോമസ് ആവശ്യപ്പെട്ടു.

Exit mobile version