പിണറായി സർക്കാരിൻറെ 100 ആം ദിന ആഘോഷം കോവിഡിൽ കേരളത്തെ ഒന്നാമതെത്തിച്ചതിനോ എന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ്

0
24

കോവിഡ് വ്യാപനത്തിൽ കേരളത്തെ ഇന്ത്യയിലെ ഒന്നാം സംസ്ഥാനമാക്കി മാറ്റിയതാണ് നൂറു ദിവസങ്ങൾ കൊണ്ട് പിണറായി സർക്കാരിൻറെ ഏറ്റവും വലിയ “നേട്ടം” എന്നും, അതുവെച്ചു മാത്രമാണ് നമ്മുടെ സംസ്ഥാനത്തിന് ‘ആഘോഷിക്കാൻ’ കഴിയുന്നത് എന്നും, കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും,മു൯ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേയും പിന്തള്ളി, കോവിഡ് വ്യാപനത്തിൽ 58 ശതമാനത്തിലാണ് കേരളം എത്തിനില്ക്കുന്നത്. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത്, കാര്യക്ഷമമായി പ്രവർത്തിച്ചു,കോവിഡ് വ്യാപനം കുറയ്ക്കുവാനും, ഒഴിവാക്കുവാനും ശ്രമിക്കേണ്ട കേരളസർക്കാർ, ആ രംഗത്ത് പൂർണ പരാജയമാണ്. ഇത് കേന്ദ്രസർക്കാരും കോടതിയുമൊക്കെ പറയുന്നുണ്ട്.

കാർഷിക, വികസന, തൊഴിൽ മേഖലകളിലൊക്കെ വൻ പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന കേരള സർക്കാർ, ഇനിയെങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. കോവിഡ് കൂടുതൽ വ്യാപിക്കാതിരിക്കുവാ൯ തക്കതായ നടപടികൾ സ്വീകരിക്കുവാ൯ കേരള സർക്കാരിന് കഴിയണം. കുറച്ചുനാളത്തേക്ക് മറ്റെല്ലാ പരിപാടികളും നിർത്തിവെച്ചു,കോവിഡ് തടയാൻ മാത്രം നോക്കിയാലും, അതായിരിക്കും കേരളത്തി൯റെ രക്ഷ എന്ന് തോമസ് പറഞ്ഞു.

Leave a Reply