പാചകവാതക സബ്സിഡി നിർത്തിയോ ? കേന്ദ്രം തുറന്നുപറയണം : പി സി തോമസ്

0
33

ഗാർഹിക ആവശ്യത്തിനുള്ള പാചകഗ്യാസ് സബ്സിഡി നിർത്തിയോ, ഇല്ലയോ എന്നതിനെക്കറിച്ച് കേന്ദ്രം ഒന്നും പറയാതിരിക്കുന്നതെന്തുകൊണ്ടാണ് എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്.

പാചക ഗ്യാസിൻറെ വില അമിതമായി വർദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, സാധാരണക്കാരന് പിടിച്ചുനിൽക്കാൻ ആവുന്നില്ല. സബ്സിഡി നേരെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. നിർത്തിയിട്ടും ഇല്ല, അക്കൗണ്ടിൽ വരുന്നുമില്ല. എന്താണ് കാര്യം എന്ന് കേന്ദ്രം തുറന്നു പറയുന്നില്ല. ഇത് സംബന്ധിച്ച് അടിയന്തരമായി വസ്തുത വ്യക്തമാക്കണമെന്നും, സബ്സിഡി കുടിശ്ശിക സഹിതം, ഉട൯ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും, പെട്രോളിയം വകുപ്പ് മന്ത്രിക്കും, തോമസ് ഇമെയിൽ സന്ദേശങ്ങൾ അയച്ചു.

Leave a Reply