Pravasimalayaly

കാർഷിക ബഡ്ജറ്റ് : കേരളം തമിഴ്നാടിനെ കണ്ടുപഠിക്കണം : പി സി തോമസ്

കൃഷിക്ക് തന്നെ പ്രത്യേക ബജറ്റ് അവതരിപ്പിച്ചുകൊണ്ട് തമിഴ്നാട് കാട്ടിയിരിക്കുന്നു മാതൃക കേരളം പഠിക്കണമെന്നും, “കൃഷിക്കു” തന്നെ പ്രത്യേക ബഡ്ജറ്റ് അവതരിപ്പിക്കണമെന്നും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രത്യേകമായ താൽപര്യമെടുത്ത് അവിടെ കഴിഞ്ഞദിവസം “കാർഷിക ബഡ്ജറ്റ് ” അവതരിപ്പിച്ചു. കൃഷിക്ക് വലിയ പ്രാധാന്യം തമിഴ്നാട്ടിൽ ഇതുവഴി ലഭിച്ചിരിക്കുകയാണ്. കൃഷി ശക്തമാക്കുന്നതിനും, അതോടൊപ്പം തന്നെ പുതിയ മാർക്കറ്റുകൾ കണ്ടുപിടിക്കുന്നതിനും, സംസ്കരണ പദ്ധതികൾ ഉണ്ടാക്കുന്നതിനും, അങ്ങനെ മൂല്യവർദ്ധിത സാധനങ്ങൾ ഉണ്ടാക്കുന്നതിനും, കയറ്റുമതി ചെയ്യുന്നതിനും ഒക്കെ കഴിയുന്ന പ്രത്യേക രീതിയിൽ “കാർഷിക ബജറ്റ്” പ്രയോജനപ്പെടുത്തി.

താ൯ പാർലമെൻറംഗമായിരുന്നപ്പോൾ ‘കൃഷിക്ക് പ്രത്യേക ബഡ്ജറ്റ് ‘ വേണമെന്ന ആവശ്യം വളരെ ശക്തമായി ഉന്നയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരുപാട് പഠനങ്ങളും ചർച്ചകളും ഒക്കെ നടന്നുവെങ്കിലും കേന്ദ്രസർക്കാർ പ്രത്യേകമായ ബഡ്ജറ്റ് കൃഷിക്ക് വേണ്ടി ഇന്നേവരെ അവതരിപ്പിച്ചിട്ടില്ല.

ആന്ധ്രയും, കർണാടകയും, ഇപ്പോൾ തമിഴ്നാടും, കാർഷിക ബഡ്ജറ്റവതരിപ്പിച്ചു. കേരളം ഇതൊന്നും കണ്ടില്ല എന്ന് നടിക്കരുത് എന്നും, കേരളത്തിലും ‘ക്രിഷിക്ക് പ്രത്യേക ബഡ്ജറ്റ് ‘ അവതരിപ്പിക്കണം എന്നും മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും ധനമന്ത്രിയോടും ആവശ്യപ്പെട്ടുകൊണ്ട് തോമസ് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

Exit mobile version