വിദേശകാര്യമന്ത്രിയെ ഇന്ത്യ റഷ്യയ്ക്ക് അയക്കണമെന്ന് കേരള കോൺഗ്രസ്‌ വർക്കിഗ് ചെയർമാൻ പി.സി.തോമസ്

0
471

യുക്രൈനിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുവാൻ റഷ്യയോട് “ചർച്ചയിൽ ഏർപ്പെടണം” എന്നുപറഞ്ഞ ഭാരതം, ഈ ആവശ്യവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി ശ്രീ ജയശങ്കറിനെ റഷ്യയിലേക്ക് അയച്ചു അവിടുത്തെ പ്രസിഡൻറ് വ്ലാടിമ൪ പുട്ടിനുമായി സംസാരിപ്പിക്കണം എന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.

ഭാരതം തുടർന്നു പോന്നിരുന്ന ചേരിചേരാ നയത്തിൽ ഭംഗം വരാതെയാണ് ഭാരതം ആരുടെയും സൈഡ് പിടിക്കാതെ, എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗ്ഗം എന്ന നിലയിൽ ഈ വിഷയം ചർച്ച ചെയ്യണം എന്ന് റഷ്യയോട് ആവശ്യപ്പെട്ടത്.ആ നിർദ്ദേശം കൂടുതൽ ശാക്തീകരിക്കുവാനും, ഭാരതത്തിൻറെ സഹകരണം മറ്റു രാഷ്ട്രങ്ങളും ഉറ്റുനോക്കുന്നു എന്നുള്ളതു കണക്കിലെടുത്തും, ഈ രീതിയിൽ ഒരു നീക്കം നടത്തിയാൽ പ്രയോജനകരമായിരിക്കും എന്നു കാണിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിക്കു തോമസ് ഇമെയിൽ സന്ദേശ അയച്ചു.

യുക്രെയിനിൽ പെട്ടുപോയ ഇന്ത്യ൯ വിദ്യാർത്ഥികളിൽ പലരും ഇപ്പോഴും വലിയ ബുദ്ധിമുട്ടിലാണ് എന്നും, അവർക്ക് കഴിയുന്നത്ര സഹായങ്ങൾ കൂടുതൽ നൽകുവാൻ നമ്മുടെ എംബസിയും ബന്ധപ്പെട്ടവരും തയ്യാറാകണമെന്നും തോമസ് അഭ്യർത്ഥിച്ചു.

Leave a Reply