ഉപഭോക്താക്കൾക്ക് ബില്ലു കൊടുത്ത് കറണ്ട് ചാർജ് വാങ്ങുന്നതിൽ കൊള്ളലാഭം ആണ് വൈദ്യുതി ബോർഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും, ഇതവസാനിപ്പിച്ചു, യഥാ൪ത്ഥ വിലയിക്കു വൈദ്യുതി നൽകുവാൻ കേരള സർക്കാർ തയാറാകണമെന്നും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
രണ്ടു മാസത്തെ ബിൽ ഒരുമിച്ചാണ് വൈദ്യുതി ബോ൪ഡ് ഓരോരുത്ത൪ക്കും കൊടുക്കുക. അതുകൊണ്ട് സാധാരണയിലും റേറ്റ് അല്പം കുറയുമെന്നാണ് ആളുകൾ ചിന്തിക്കുക. പക്ഷേ അങ്ങനെയല്ല എന്ന് മാത്രമല്ല, നേരെ മറിച്ചാണ്. ഒരു മാസം കൊടുക്കേണ്ടതി൯റെ ഇരട്ടിയല്ല.മറിച്ച് അതിനേക്കാൾ വളരെ കൂടുതലാണ് രണ്ടുമാസത്തെ ബില്ല്. അങ്ങനെ രണ്ടു പ്രാവശ്യത്തെ തുക ഒരുമിച്ച് വാങ്ങുകയും, അതുവഴി വ൯ കൊള്ള ലാഭം ഉണ്ടാക്കുകയും ചെയ്യുകയാണ്. ഇലക്ട്രിസിറ്റി ബോർഡ് ഇതവസാനിപ്പിച്ച്, ഇതുവരെ ജനങ്ങളോട് വാങ്ങിച്ച അമിത തുക തീരിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.. തോമസ്പ റഞ്ഞു.