പഞ്ചായത്തുകളുടെ തനതു ഫണ്ട് ട്രഷറിയിൽ അടക്കാൻ പറയുന്നത് ശരിയല്ല: പി സി.തോമസ്

0
39

പഞ്ചായത്തുകളുടെ തനതുഫണ്ട് കേരള സർക്കാരിന്റെ ട്രഷറിയിൽ അടക്കണമെന്ന ഗവൺമെൻറ് നിർദ്ദേശം,ചട്ടവിരുദ്ധവും ദുരുദ്ദേശപരവുമാണന്ന് കേരളാകോൺഗ്രസ്സ് വർക്കിംഗ് ചെയർമാനും,മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.

പഞ്ചായത്തുകളുടെ കൈവശം ഇരിക്കേണ്ട ആ തുക,ആവശ്യങ്ങൾ അനുസരിച്ച് അവർക്ക് ചിലവിടാവുന്നതാണ്.ട്രഷറിയിൽ അടച്ചാൽ അത് കേരളാ സർക്കാരിന്റ പൂർണ്ണ നിയന്ത്രണത്തിലാകും.അങ്ങിനെവരുമ്പോൾ കേരളസർക്കാർ പല രീതിയിൽ ആ തുക ദുരുപയോഗപ്പെടുത്താൻ സാധ്യത ഉണ്ട്.തന്നെയുമല്ല ആ നിർദ്ദേശം പൂർണ്ണമായും നിയമവിരുദ്ധമാണ്.ഏതു നിയമത്തിൻറെ ഏതു ചട്ടപ്രകാരമാണ് ഇപ്രകാരം ഒരു സർക്കുലർ അയച്ചത് എന്ന് കേരളസർക്കാർ പറയുന്നുമില്ല.നിയമവിരുദ്ധമായ ഈ നീക്കത്തിൽ നിന്ന് പിൻമാറണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ശ്രീ.തോമസ് മുഖ്യമന്ത്രി പിണറായി വിജയന് ഇ-മെയിൽ സന്ദേശം അയച്ചു.

Leave a Reply