Friday, November 22, 2024
HomeNewsKeralaപാലാ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുവാൻ ജലവിഭവ വകുപ്പ് മന്ത്രി ആത്മാർത്ഥത കാണിയ്ക്കണമെന്ന് പി...

പാലാ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുവാൻ ജലവിഭവ വകുപ്പ് മന്ത്രി ആത്മാർത്ഥത കാണിയ്ക്കണമെന്ന് പി സി തോമസ്

പാലാ :- നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ച രാമപുരം, കടപ്പാട്ടൂർ ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ സാങ്കേതികത്വത്തിന്റെ പേരിൽ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കാൻ ജലവിഭവ വകുപ്പുമന്ത്രി ആന്മാർത്ഥത കാണിക്കണമെന്നും കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് എക്സ്. എം.പി ആവശ്യപ്പെട്ടു.

രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണത്തിൽ പങ്കാളിത്തമുള്ളവർ നിവേദനം നൽകുന്നതിനു പകരം വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജനങ്ങളെ സഹായിക്കണം. വികസനത്തിന് രാഷ്ടീയം വേണ്ട എന്ന നിലപാടുള്ള എം.എൽ.എ യോട് സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പി.സി തോമസ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്സ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സമര പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൻ ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറിമാരായ തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, അസ്വ. ജോസഫ് കണ്ടത്തിൽ, തങ്കച്ചൻ മണ്ണൂശ്ശേരി, ബാബു മുകാല, ജോസ് എടേട്ട് , ജോഷി വട്ടക്കുന്നേൽ, മത്തച്ചൻ പുതിയിടത്തു ചാലിൽ, മൈക്കിൾ കാവുകാട്ട്, ജോസ് കുഴി കുളം, ജയിംസ് ചടനാ കുഴി, മത്തച്ചൻ അരീപ്പറമ്പിൽ, ജോസ് വടക്കേക്കര ,സാജു അലക്സ് , പി.കെ ബിജു, റെജി മിറ്റത്താനി, ലിറ്റോ പാറേക്കാട്ടിൽ , ജിമ്മി വാഴംപ്ലാക്കൽ, തോമാച്ചൻ പാലക്കുടി, സജി ഓലിക്കര, റിജോ ഒരപ്പൂഴിക്കൽ , റ്റോമി തണോലിൽ, കെ.സി കുഞ്ഞുമോൻ ,നോയൽ ലൂക്ക് ,ഷൈലജാ രവീന്ദ്രൻ ,ഷീലാ ബാബു, ഗസി എടക്കര, എന്നിവർ പ്രസംഗിച്ചു.

കുരിശു പള്ളിക്കവലയിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് നടന്ന പ്രകടനത്തിന് ചെറിയാൻ മണ്ണാറകത്ത് , തോമസ് പൂവത്തുങ്കൽ, ബോബി മുന്നു മാക്കൽ, അവിരാച്ചൻ മുള്ളൂർ, ബെന്നി നാടുകാണി, മാത്യു കേളപ്പനാൽ, കുട്ടിച്ചൻ ചവറ നാനിക്കൽ ,ഡിജു സെബാസ്റ്റ്യൻ തലപ്പുലം, സോജി തലക്കുളം, പി.ജെ ജോസഫ് ,ജിനു പുതിയാത്ത്, പാപ്പച്ചൻ മൈലാടൂർ ,സിബി നെല്ലൻ കുഴി, ദേവസ്യാച്ചൻ പുളിക്കൻ , സിബി വരിക്കമാക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments