എൻ ഡി എ ദേശിയ സമിതി അംഗം പി സി തോമസിന്റെ കേരള കോൺഗ്രസ് എൻ ഡി എ യിൽ നിന്നും യു ഡി എഫിന്റെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ പ്രാരംഭമായി പി സി തോമസ്, രാജൻ കണ്ണാട്ട് എന്നിവർ കോൺഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്തുവെന്നാണ് സൂചന. ദീർഘ കാലമായി എൻ ഡി എ യുടെ ഭാഗമായ പി സി തോമസ് എൻ ഡി എ യിൽ നിന്നും അർഹിച്ച പരിഗണന കിട്ടിയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ എത്തിയതോടെ കൂടുതൽ കക്ഷികളെ മുന്നണിയിൽ എടുക്കുവാനുള്ള ശ്രമങ്ങൾ യു ഡി എഫ് നേതൃത്വം നടത്തിയിരുന്നു. പൂഞ്ഞാർ, പാലാ, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സീറ്റുകളിൽ ഏതെങ്കിലും ഒന്നാവും പി സി തോമസിന് ലഭിയ്ക്കുക