Sunday, January 19, 2025
HomeNewsപേഗാസസ് : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

പേഗാസസ് : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഫോണ്‍ ചോര്‍ത്തല്‍ തടയാന്‍ തന്റെ ഫോണിലെ ക്യാമറയില്‍ പ്ലാസ്റ്ററിട്ടുവെന്നും മമത വ്യക്തമാക്കി. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗാസസ് ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പെ ഗാസസ് ഉപയോ ഗിച്ചുള്ള ഫോൺ ചോ‍ർത്തലിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും മമതാ ബാന‍ർജി ആവശ്യപ്പെട്ടു. ഞാൻ ഫോൺ പ്ലാസ്റ്ററിട്ടു, വീഡിയോ ആയാലും ഓഡിയോ ആയാലും അവ‍ർ ചോർത്തുന്നുണ്ട് – മമത പറഞ്ഞു.

ദില്ലിയിലെയോ ഒഡീഷയിലെയോ മുഖ്യമന്ത്രിമാരുമായി തനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. പെ ഗാസസ് അപകടകാരിയാണ്. അത് ആളുകളെ ഉപദ്രവിക്കുകയാണ്. പലപ്പോഴും എനിക്ക് ആരോടും സംസാരിക്കാനാകുന്നില്ല. ദില്ലിയിലെയോ ഒഡീഷയിലെയോ മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ എനിക്ക് സാധിക്കുന്നില്ല – മമതാ ബാന‍ർജി ആരോപിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments