Friday, July 5, 2024
HomeNewsബ്രിട്ടീഷ്പരമോന്നത പരമോന്നത ബഹുമതികളില്‍ ഒന്നായ ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍...

ബ്രിട്ടീഷ്പരമോന്നത പരമോന്നത ബഹുമതികളില്‍ ഒന്നായ ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര പട്ടികയില്‍ മലയാളി വംശജയും :ആർത്തവവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീ പിരീഡ്സ് ക്യാംപെയിനാണ് അമികയെ അവാർഡിന് അർഹയാക്കിയത്

മലയാളി വംശജയായ യുവസാമൂഹികപ്രവർത്തക അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എം പയർ( എം ബി ഇ- MBE)അവാർഡാണ് 21കാരിയായ അമിക ജോർജിന് ലഭിച്ചത്. എം ബി ഇ പുരസ്കരം ലഭിച്ച ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അമികയാണ്.

ആർത്തവവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീ പിരീഡ്സ് ക്യാംപെയിനാണ് അമികയെ അവാർഡിന് അർഹയാക്കിയത്. #ഫ്രീ പിരീഡ്സ് എന്ന ക്യാംപയിൻ യു കെ സർക്കാരിനെ രാജ്യത്തെമ്പാടുമുള്ള സ്കൂളുകളിലും കോളജുകളിലും ആർത്തവകാലത്ത് ഉപയോഗിക്കാനുള്ള ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന് നിർബന്ധിതാരാക്കി. ഈ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് അമികയെ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് എം ബി ഇ അവാർഡ് നൽകുന്നത്

അമിക നിലവിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ ചരിത്ര വിദ്യാർത്ഥിനിയാണ്. അമിക 17 ആം വയസിലാണ് ഫ്രീ പിരീഡ്സ് ക്യാംപെയിൻ ആരംഭിക്കുന്നത്

പെറ്റീഷൻ തുടങ്ങുകയും മന്ത്രിമാരെ കാണുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത അമികയുടെ പ്രയത്നം ഒടുവിൽ വിജയം കൈവരിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യമായി ആർത്തവകാല ഉപയോഗ വസ്തുക്കൾ നൽകാൻ 2020ൽ സർക്കാർ തീരുമാനിച്ചു. ഈ ക്യംപെയിൻ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനയായി മാറി. അതിപ്പോഴും ആർത്തവത്തെ സംബന്ധിച്ച നിലനിൽക്കുന്ന വിലക്കകുകൾക്കും ലജ്ജാകരമായ അന്തരീക്ഷത്തി നുമെതിരെ പോരാട്ടം തുടരുകയാണ്.

ഈ വർഷം 1,129 പേർക്കാണ് ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ അവാർഡ് നൽകിയത്. അതിൽ 50 ശതമാനം സ്ത്രീകളും 15 ശതമാനം വംശപരമായി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ആയിരുന്നു. 2021 ലെ ജന്മദിന അംഗീകാര പട്ടികയിൽ ചരിത്രത്തിലിതുവരെയുള്ളതിൽ ഏറ്റവുംകൂടുതൽ വംശ വൈവിധ്യം ഉൾപ്പെട്ടതായിരന്നുവെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments