നോട്ടിങ്ങാം : നോട്ടിങ്ഹാമിലെ സീറോ മലബാർ ചർച്ചിന്റെ നേതൃത്വത്തിൽ പെസഹ തിരുനാൾ ഫാദർ ജോബി ഇടവഴിയ്ക്കാൻ അച്ചന്റെ കാർമികത്വത്തിൽ ഭക്തി സാന്ദ്രമായി. വളരെ മനോഹരമായ പാട്ടു കുർബാനയും അപ്പവും പാലും വിശ്വാസ ജീവിതത്തിലെ മറക്കാത്ത അനുഭവമായി. കേരളത്തിൽ നിന്ന് പുതിയതായി വന്ന നഴ്സ്മാർ തിരുക്കർമ്മങ്ങളിൽ പങ്കാളികളായി
.





വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ്പെസഹാ വ്യാഴം. യേശു തന്റെഅപ്പോസ്തോലന്മാരുമൊത്തുള്ള അന്ത്യഅത്താഴത്തിന്റെ ഓർമക്കായാണ് ഈആചാരം അനുഷ്ഠിച്ചു വരുന്നത്.’കടന്നുപോകൽ’ എന്നാണ് പെസഹ എന്നവാക്കിന്റെ അർഥം.ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവുംവീഞ്ഞുമെന്ന രൂപത്തിൽ നൽകുന്ന ചടങ്ങ്തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെപ്രധാനപ്പെട്ട ഒരു ദിവസമാണ്.ദേവാലയങ്ങളിൽ അർപ്പിക്കുന്നവിശുദ്ധകുർബ്ബാനയുടെ ആരംഭവുംപെസഹയായാണ് കണക്കാക്കപ്പെടുന്നത്.




പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവഇടിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക്പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല(കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കിപെസഹ അപ്പത്തിന് മുകളിൽ വെച്ച്കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച്പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതൽ താഴോട്ട്കുടുംബത്തിലെ എല്ലാവർക്കുമായിനൽകുന്നു.യേശു ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് പെസഹ. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ.
അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്‌തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ പുതുക്കി കാൽകഴുകൽ ശുശ്രൂഷയും നടന്നു

തനിച്ചും വിദ്യാർത്ഥികളായും ബ്രിട്ടനിൽ എത്തിയ നവാഗതർക്ക് ഫാദർ പ്രാർത്ഥന വരവേൽപ്പ് നൽകി.നോട്ടിങ് ഹാമിലെ ട്രെന്റ് കോളേജിലും നഴ്സിംഗ് ഹോമുകളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഭൂരിഭാഗം നേഴ്സ്മാരും തിരുക്കർമ്മങ്ങളിൽ പങ്കാളി ആയി.