ഗവര്‍ണര്‍ യുജിസി ചട്ടം ലംഘിച്ചു; വിസിമാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

0
32

കൊച്ചി: പുറത്താക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം.

റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധന നടത്തി വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം പറയുന്നത്. ഈ ചട്ടം ചാന്‍സലര്‍ ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ പറയുന്നു. എന്നാല്‍ സുപ്രീം കോടതി വിധി പ്രകാരം ചാന്‍സലര്‍ക്ക് ഇടപെടാമെന്നാണ് ഗവര്‍ണറുടെ വാദം. 

ക്രമകേട് ഉണ്ടെങ്കില്‍ വിസിമാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് വിസിമാര്‍ നേരത്തെ ഗവര്‍ണ്ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അതിനിടെ, പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വി സിക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. 

Leave a Reply