ചെന്നൈ/തിരുവനന്തപുരം
കോവിഡ് കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നിര്‍ണായക പ്രഖ്യാപനവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. ഏപ്രിലില്‍ അധികാരത്തിലെത്തിയ ഡി.എം.കെ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയത്. എക്‌സൈസ് തീരുവയില്‍ നിന്ന് പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ കുറച്ചാണ് ജനകീയ പ്രഖ്യാപനം നടത്തിയത്. പുതിയ നിരക്ക് നാളെ മുതല്‍ നിലവില്‍ വരും. ഇതുവഴി 1120 കോടി രൂപയുടെ വാര്‍ഷിക നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമ്രന്തി എം.കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് തീരുവ കുറയ്ക്കുന്നതെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ ജനകീയ വാഗ്ദാനങ്ങള്‍ ബജറ്റില്‍ പാലിക്കാനും പളനിവേല്‍ മറന്നില്ല. യോഗ്യരായ കുടുംബങ്ങളിലെ വനിതാ അംഗങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം, വനിതാ ബസ് യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കാന്‍ 703 കോടിയുടെ ഗ്രാന്‍ഡ്, േകായമ്പത്തൂരില്‍ 500 ഏക്കറില്‍ പ്രതിരോധ വ്യവസായ പാര്‍ക്ക്, പത്ത വര്‍ഷത്തിനുള്ളില്‍ വൃക്ഷത്തൈ നടീല്‍ പദ്ധതി, സെക്രട്ടേറിയറ്റിലും മറ്റ് വകുപ്പുകളിലും തമിഴ്് ഔദ്യോഗിക ഭാഷയായി തുടരാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും.
അതേസമയം, കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഗതാഗത മേഖലയ്ക്ക് നികുതി ഇളവും പലിശ ഇളവുമാണ് കേരള സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്. സ്വകാര്യ-ടൂറിസ്റ്റ് ബസുകളുടെ മൂന്നു മാസത്തെ നികുതി ഒഴിവാക്കി. ഓട്ടോ -ടാക്‌സി വായ്പയുടെ രണ്ട് ലക്ഷം വരെ പലിശയുടെ നാല് ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.