യൂത്ത് കോൺഗ്രസിൻ്റെപ്രതിഷേധ സൈക്കിൾ യാത്രയിൽ അണിനിരന്ന് പ്രതിപക്ഷ നേതാവ്

0
24

തിരുവനന്തപുരം:
പെട്രോൾ പാചക വാതക നികുതിക്കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ നടക്കുന്ന പ്രതിഷേധ സൈക്കിൾ റാലിയിൽ പ്രതിപക്ഷ നേതാവ് VD സതീശനും അണിനിരന്നു. കൊല്ലം ബൈപ്പാസ് മുതൽ രാമൻ കുളങ്ങര വരെ അദ്ദേഹം സൈക്കിൾ ചവിട്ടി പ്രതിഷേധ പരിപാടിക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി. രാജ്യവ്യാപകമായി കേന്ദ്ര സർക്കാരിന്റെ നികുതിക്കൊളളക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ മുൻ നിരയിലായി ചരിത്രത്തിൽ ഈ പ്രതിഷേധവും അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കായംകുളം മുതൽ രാജ്ഭവൻ വരെയുളള 100 കിലോമീറ്ററാണ് പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സൈക്കിൾ ചവിട്ടുന്നത്. കൊല്ലം MP N K പ്രേമചന്ദ്രനും, യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് B V ശ്രീനിവാസും അദ്ദേഹത്തിനൊപ്പം സമരത്തിൽ പങ്കാളിയായിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റാണ് രാവിലെ കായംകുളത്ത് പരിപാടി ഉത്ഘാടനം നിർവഹിച്ചത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ MLA യുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

Leave a Reply