രണ്ടാം പിണറായി സർക്കാർ; പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന്, സഭാസമ്മേളനം 24ന്, നയപ്രഖ്യാപനം 28ന്

0
31

രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 നും സ്‌പീക്കർ തിരഞ്ഞെടുപ്പ് 25നും നടക്കും. സ്‌പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെയാണ് എൽ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. പ്രോടേം സ്പീക്കറായി കുന്നമംഗലം മണ്ഡലത്തിൽ നിന്നു വിജയിച്ച പി.ടി.എ.റഹീമിനെ തിരഞ്ഞെടുത്തു.

നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്‌ചയാണ് എം.എൽ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. പ്രോടേം സ്‌പീക്കറുടെ നേതൃത്വത്തിലായിരിക്കും എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.

ഇന്നലെയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. തിരുവനന്തപുരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500പേര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

Leave a Reply