Wednesday, November 27, 2024
HomeNewsKeralaതൃക്കാക്കരക്കാര്‍ക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള സമയം; ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് നിറഞ്ഞ നൂറിലെത്തുമെന്ന് പിണറായി വിജയന്‍

തൃക്കാക്കരക്കാര്‍ക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള സമയം; ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് നിറഞ്ഞ നൂറിലെത്തുമെന്ന് പിണറായി വിജയന്‍

കൊച്ചി: നാടിന്റെ വികസനപക്ഷത്ത് നില്‍ക്കുന്നു എന്നതാണ് കെ വി തോമസ് ഈ വേദിയിലിരിക്കാനുണ്ടായ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് നിറഞ്ഞ നൂറിലെത്താനുള്ള അവസരമാണ് തൃക്കാക്കരക്കാര്‍ക്ക് കിട്ടയത്. പറ്റിയ അബദ്ധം തിരുത്താനുള്ള സമയമാണിതെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് തൃക്കാക്കര തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. നേരിനും നെറിക്കും സ്ഥാനമില്ലാത്ത നില, ജനങ്ങളെ മസ്തിഷ്‌കപ്രഷ്‌കാളനം നടത്തി വരുതിയിലാക്കമെന്ന വ്യാമോഹം, അവിശുദ്ധമായ കൂട്ടുകെട്ട് ഇവയെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ നാം കണ്ടതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ഞങ്ങളെയും ഞങ്ങളെ ജനങ്ങള്‍ക്കും വിശ്വാസമുണ്ടായിരുന്നു. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത വിധം രണ്ടാമൂഴം എല്‍ഡിഎഫ് സര്‍ക്കാരിന് കിട്ടിയതെന്നും പിണറായി പറഞ്ഞു.

2106ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നിരവധി പദ്ധതികളാണ് പൂര്‍ത്തികരിക്കാനുണ്ടായത്. അങ്ങനെയാണ് കിഫ്ബിയെ പുനരൂജ്ജീവിപ്പിച്ചത്. എന്നാല്‍ എന്താണ് യുഡിഎഫ് അതിനോട് സ്വീകരിച്ച സമീപനം. വലിയ മാറ്റമാണ് നാട്ടില്‍ ഉണ്ടായത്. എല്‍ഡിഎഫ് ജയിച്ച മണ്ഡലത്തിലെ ആളുകള്‍ മാത്രമായിരുന്നില്ല അതിന്റെ ഗുണഭോക്താക്കള്‍. കേരളത്തിന്റെ സമഗ്രമായ വികസനാണ് ലക്ഷ്യമിടുന്നതെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞതാണെന്നും പിണറായി പറഞ്ഞു.

തൃക്കാക്കരയ്ക്ക് അസുലഭസന്ദര്‍ഭമാണ് ഉയര്‍ന്നുവന്നിട്ടുളളത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിടയായ സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഈ ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്നതരത്തില്‍ പ്രതികരിക്കാന്‍ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റെതായ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ഒരു മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഇതിന് കാരണം ദേശീയ തലത്തില്‍ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രയാസങ്ങളാണ്. അത് അനുദിനം മൂര്‍ച്ഛിച്ച് കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ഒരു ഭാഗത്ത് മതനിരപേക്ഷത തകര്‍ക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഇവര്‍ വിലകല്‍പ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാന്‍ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കി വിദ്വേഷപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments