Sunday, September 29, 2024
HomeNewsKeralaഎകെജി സെന്ററിനു സമീപം വന്‍ പോലീസ് സന്നാഹം; മുഖ്യമന്ത്രിയുടെയും കെ.സുധാകരന്റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ

എകെജി സെന്ററിനു സമീപം വന്‍ പോലീസ് സന്നാഹം; മുഖ്യമന്ത്രിയുടെയും കെ.സുധാകരന്റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.

എകെജി സെന്ററിനു സമീപം വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളില്‍ പോലീസ് പരിശോധന ശക്തമാക്കി. നൈറ്റ് പട്രോളിംഗ് ശക്തമാക്കി. കണ്ണൂരിലും കനത്ത സുരക്ഷയാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും സുരക്ഷകൂട്ടി.

രാഹുല്‍ ഗാന്ധി വരുന്നത് കണത്തിലെടുത്ത് വിമാനത്താവളത്തിലും വന്‍ സുരക്ഷയൊരുക്കും. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments