Sunday, October 6, 2024
HomeNewsKeralaമുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും സംഘവും യൂറോപ്പിലേക്ക്

മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും സംഘവും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.

നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. എത്രമന്ത്രിമാരുണ്ടാകുമെന്ന കാര്യത്തിൽ പൊതുഭരണവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments