Pravasimalayaly

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റെന്ന് മുഖ്യമന്ത്രി,വിശ്വാസ്യതയില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ നേതാവ്

പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ നികുതി ഭരണസമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.90 ശതമാനം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തില്‍ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം വരുത്തി. എന്നാല്‍ കേരളം ഇതുവരെ ജിഎസ്ടിക്ക് അനുകൂലമായ രീതിയില്‍ നികുതിഭരണ സമ്പ്രദായം പരിഷ്‌കരിക്കാനായില്ലെന്നും സതീശന്‍ പറഞ്ഞു.

നികുതി പിരിവില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ല. നികുതി പിരിവ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആംനെസ്റ്റി സ്‌കീമുകള്‍. ഒരു വര്‍ഷം കൂടി ആംനെസ്റ്റി സ്‌കീം വര്‍ധിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ അറിയിക്കുന്നത്. ഇത് നികുതി പിരവില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ് എന്നാണ് തെളിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് നികുതി പിരിവ് ലക്ഷ്യം ഒരു പരിധി വരെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version