പുതിയ 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
33

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് രണ്ടാം നൂറുദിന കർമ്മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഫെബ്രുവരി 10 മുതൽ മെയ് 20 വരെയായാണ് 100 പദ്ധതികൾ പൂർത്തിയാക്കുക.

നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ട് വരും. 464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും. ഉന്നത നിലവാരത്തിൽ ഉള്ള 53 സ്കൂളുകൾ നാടിനു സമർപ്പിക്കും. ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത് ആകെ വാതിൽപ്പടി സംവിധാനം കൊണ്ട് വരും. എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ. 15000 പേർക്ക് പട്ടയം നൽകും. ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്ടറിൽ ജൈവ കൃഷി തുടങ്ങും. 23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും. കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമ്മാണം തുടങ്ങും. കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും. ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. 1500 റോഡുകളുടെ ഉദ്ഘാടനം നടത്തും.

ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. മത്സ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നൽകും. കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യും.

Leave a Reply