Monday, September 30, 2024
HomeNewsKeralaതുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് തിരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ഇന്നു പുലർച്ചെ 4.30 നുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോയി. അവിടെനിന്നും തുടർവിമാനത്തിൽ യുഎസിലേക്ക് പോകും. ഭാര്യ കമലയും പിഎ വി.എം.സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

അമേരിക്കയിലെ മിനസോട്ടയിലെ മേയോ ക്ലിനിക്കിലാണു ചികിത്സ. രണ്ടാഴ്ചയോളം മുഖ്യമന്ത്രി അമേരിക്കയിലുണ്ടാകും. ഈ മാസം 29 നു മടങ്ങിയെത്തും. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി മേയോ ക്ലിനിക്കൽ ചികിത്സ തേടിയിരുന്നു. സർക്കാർ ചെലവിലാണ് മുഖ്യമന്ത്രിയുടെ യാത്ര.

മുഖ്യമന്ത്രി ചുമതല ആർക്കും നൽകിയിട്ടില്ല. ഓൺലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയൽ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 2018 ൽ ചികിത്സയ്ക്കായി പോയപ്പോഴും ആർക്കും ചുമതല കൈമാറാതെ ഇ -ഫയലിങ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments