Sunday, October 6, 2024
HomeNewsമുണ്ടുടുത്ത മോദിയെ ജനം പുറത്താക്കും; ജയറാം രമേശ് കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് മുന്‍ കേന്ദ്രമന്ത്രി

മുണ്ടുടുത്ത മോദിയെ ജനം പുറത്താക്കും; ജയറാം രമേശ് കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് മുന്‍ കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ കോര്‍പ്പറേറ്റ്‌വത്ക്കരണത്തിന്റെ മാതൃക പിന്തുടര്‍ന്ന് കേരളത്തില്‍ മല്‍സ്യ തൊഴിലാളികളുടെ ഉപജീവന മാര്‍ത്തെ പോലും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയ ‘മുണ്ടുടുത്ത മോദി’യെ വോട്ടര്‍മാര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് മുന്‍കേന്ദ്ര മന്ത്രി ജയറാം രമേശ്. മോദിയുടെയും പിണറായി വിജയന്റെയും ഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഇരുവരും തമ്മിലുള്ള അനിതര സാധാരണമായ സാമ്യം വ്യക്തമാണ്. ജനാധിപത്യത്തെ ചവിട്ടിമെതിച്ച്, ജനങ്ങളെ ഭയപ്പെടുത്തി, ഏകാധിപത്യ രീതിയിലാണ് ഇരുവരും മുന്നോട്ടുപോകുന്നത്. ഇ.കെ നായനാരും വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രിമാരായിരുന്ന ഇടതുസര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അത്രയേറെ ജനദ്രോഹവും കോര്‍പ്പറേറ്റ്‌വത്ക്കരണവും അഴിമതിയുമാണ് ഈ സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ഏതൊക്കെ സര്‍വേകള്‍ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചാലും കേരളത്തില്‍ ഇടതു, വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സര്‍വേയിലും കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം. നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ടുവരാന്‍ ഇനി യുഡിഎഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോള്‍ എവിടെ നില്‍ക്കുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. അവിടെ ബിജെപിയാണ് ശക്തിപ്പെട്ടത്. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. അതുകൊണ്ടുതന്നെ പ്രാദേശിക അടിത്തറയുള്ള ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെയും ബിജെപിയും താഴെയിറക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമായി കേരളത്തിലെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് മാറണം. അതിന് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ സമ്മാനിച്ച് മികച്ച മാതൃക കാട്ടിയവരാണ് മലയാളികള്‍. ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വിജയത്തിന് പിന്നില്‍ ജനങ്ങള്‍ അണിനിരക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ, അംബേദ്ക്കറുടെ, സുഭാഷ് ചന്ദ്രബോസിന്റെ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയെ രാജ്യത്തിന് തിരികെ ലഭിക്കാന്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. അതിന് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേ കഴിയൂ. പാര്‍ട്ടി കേഡര്‍ വഴിയല്ല ജനങ്ങളെ ഭരിക്കേണ്ടത്. തികച്ചും ജനാധിപത്യപരമായാണ്. കേരളത്തിലും  ഇപ്പോള്‍ ആ ജനാധിപത്യ ഭരണം നഷ്ടപ്പെട്ട നിലയിലാണ്. രാജ്യത്തിന് മാതൃകയായ ദേശീയ തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാരിന്റെയും കുടുംബശ്രീ മാതൃക യുഡിഎഫ് സര്‍ക്കാരിന്റെയും ആവിഷ്‌കാരങ്ങളാണ്. അടിസ്ഥാന വര്‍ഗ്ഗങ്ങളെയും തൊഴിലാളികളെയും  മല്‍സ്യബന്ധന മേഖലയെയും കര്‍ഷകരെയും സമൂഹത്തിന്റ താഴെ തട്ടില്‍ ദുരിതം അനുഭവിക്കുന്നവരെയും ഒരുപോലെ സഹായിക്കാന്‍ കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുല്‍ഗാന്ധിയുടെ സ്വപ്‌നമായ ന്യായ് പദ്ധതി ഉള്‍പ്പെടെ അതിന് ഉദാഹരണമാണ്. പ്രതിമാസം 6000 രൂപ വീട്ടമ്മമാര്‍ക്ക് ലഭിക്കുന്ന ന്യായ് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് യുഡിഎഫിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ ന്യായ് പദ്ധതി നടപ്പാക്കുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കാന്‍ അവസരം ലഭിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. കേരളത്തില്‍ യുഡിഎഫ്  അധികാരത്തിലെത്തിയാല്‍ ആദ്യത്തെ പരിഗണന ന്യായ് പദ്ധതിക്കായിരിക്കും. ജനങ്ങളുടെ നികുതി പണം അവരിലേക്ക് തിരികെയെത്തുന്ന ന്യായ് പദ്ധതി ഏറ്റവും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സര്‍ക്കാരിനും

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments