Sunday, January 19, 2025
HomeBUSINESSസംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുക, തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചര്‍ച്ച ഇന്ന്

സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുക, തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതിന് തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ചര്‍ച്ച നടത്തും. വൈകുന്നേരം 5 മണിക്ക് ഹൈദരാബാദിലാണ് ചര്‍ച്ച.

കേരളത്തിന്റെ വ്യവസായ അന്തരീക്ഷവും സാധ്യതകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചയില്‍ വിശദീകരിക്കും. വ്യവസായ മേഖലയിലെ നിയമപരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍വല്‍ക്കരണം, നടപടി ക്രമങ്ങളിലെ ലളിതവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളും വ്യവസായ പ്രമുഖര്‍ക്കു മുന്നില്‍ അവതരിപ്പിക്കും. സിഐഐ, ക്രെഡായി, ഐടി മേഖലയിലെയും ഫാര്‍മ ഇന്‍ഡസ്ട്രിയിലെയും കമ്പനികള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

കേരളത്തിലെ നിക്ഷേപ പദ്ധതികളില്‍നിന്ന് പിന്‍വാങ്ങിയ കിറ്റെക്‌സ് തെലങ്കാനയില്‍ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചത് നേരത്തെ രാഷ്ടീയ വിവാദത്തിന് ഇടവച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments