അമേരിക്കയിലെ ചികിത്സയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി,എമിറേറ്റ്‌സിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

0
90

ദുബായ്: അമേരിക്കയിലെ ചികിത്സയ്‌ക്ക് ശേഷം യുഎഇയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെയാണ് അദ്ദേഹം ദുബായിലെത്തിയത്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം എമിറേറ്റ്‌സിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

അബുദാബി, ഷാർജ എന്നിവിടങ്ങളിലെ യുഎഇ അധികൃതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ദുബായിലെ എക്‌സ്‌പോയും അദ്ദേഹം സന്ദർശിക്കും. ഫെബ്രുവരി നാലിന് എക്‌സ്‌പോ സന്ദർശിക്കുന്ന മുഖ്യമന്ത്രി ഇന്ത്യൻ പവലിയനിലെ കേരള സ്റ്റാളിന്റെ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

ഫെബ്രുവരി അഞ്ചിന് രാവിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലും വൈകീട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും മുഖ്യമന്ത്രി ഭാഗമാകും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനമാണിത്. ഏഴാം തിയതി കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply