Pravasimalayaly

പിണറായി വിജയനെതിരെ വാളയാർ അമ്മ സ്വതന്ത്രയായി മത്സരിക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടം മണ്ഡലത്തിൽ മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. സമര സമിതിയുമായി ആലോചിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് തീരുമാനമെന്ന് പെൺകുട്ടികളുടെ അമ്മ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയർത്താൻ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സംഘപരിവാർ ഒഴികെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് ഇതുവരെ ധർമടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന്കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മത്സരിക്കാനുള്ള തീരുമാനം ശരിയാണെന്നും അമ്മയുടെ തീരുമാനം തിരഞ്ഞെടുപ്പിന്റെ മാനം വർധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേസന്വേഷണം അട്ടിമറിച്ച ഡിവൈഎസ്പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ നേരത്തെ തല മുണ്ഡനം ചെയ്തിരുന്നു. പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 മുതൽ പാലക്കാട് സത്യാഗ്ര സമരം നടത്തുകയാണ് അവർ

Exit mobile version