Sunday, January 19, 2025
HomeNewsKerala‘ചിലർ തുരുത്തുകൾ സൃഷ്ടിക്കുന്നു,വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും':മുന്നറിയിപ്പുമായി പിണറായി വിജയൻ

‘ചിലർ തുരുത്തുകൾ സൃഷ്ടിക്കുന്നു,വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും’:മുന്നറിയിപ്പുമായി പിണറായി വിജയൻ

പാലക്കാട്ടെ സിപിഐഎം വിഭാഗീയതയിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നു. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വിഭാഗീയത ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. സംസ്ഥാനതലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞവെന്നും പിണറായി വിജയൻ പറഞ്ഞു. സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിലാണ് പിണറായിയുടെ പരാമർശം. പ്രവർത്തന റിപ്പോർട്ടിൽ വിഭാഗീയ പ്രവർത്തനത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. പൊതു ചർച്ചയിലും പ്രതിനിധികൾ വിഭാഗീയതക്കെതിരെ പ്രതിനിധികൾ വിമർശനമുന്നയിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments