സില്‍വര്‍ലൈന്‍ മംഗളൂരുവിലേക്ക്, പിണറായി വിജയന്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

0
24

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ ലൈന്‍ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. രാവിലെ 9.30ന് ബെംഗളുരുവില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച.

സില്‍വര്‍ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ കേരളവും കര്‍ണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകത്തിലെത്തുന്നത്.  തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വെ പാതകള്‍ സംബന്ധിച്ചും ഇരു മുഖ്യമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടത്തും.

കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും. ശേഷം കര്‍ണാടക ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുത്ത ശേഷമാകും പിണറായി വിജയന്‍ മടങ്ങുക.

Leave a Reply