Sunday, November 17, 2024
HomeNewsKerala'സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നീക്കം', പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഖ്യമന്ത്രി

‘സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നീക്കം’, പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ  ശക്തമായ ബഹുജനാഭിപ്രായം ഉയരണം.  കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി രാവിലെ ആക്രമണം ഉണ്ടായ ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. സംഭവം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. 

സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ് ക്രിമിനലുകളാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിനുനേരെയാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് പുറത്തിറങ്ങിയാല്‍ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments