ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരോളില്‍ കഴിയവേ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കെ.കെ. രമയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. ടി.പി കേസ് പ്രതികളായ സുനില്‍കുമാര്‍, മനോജ്കുമാര്‍ എന്നിവരാണ് പരോളില്‍ കഴിയവേ ക്രിമിനല്‍ കേസില്‍ പ്രതികളായത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 60 ദിവസത്തെ സാധാരണ അവധിക്കും 45 ദിവസത്തെ അടിയന്തര അവധിക്കും പ്രതികള്‍ക്ക് അര്‍ഹതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 2016 മുതല്‍ പ്രതികള്‍ക്ക് അനുവദിച്ച പരോളിന്റെ കണക്ക് ഇപ്രകാരമാണ്.