യു ഡി എഫിൽ സീറ്റ് വിഭജനം ആദ്യ ഘട്ടത്തിൽ : പഴയ മാണി ഗ്രൂപ്പുകാർക്കുള്ള സീറ്റ് പി ജെ ജോസഫിന് കീറാമുട്ടി

0
52

കോട്ടയം

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫിൽ സീറ്റ് വിഭജന ചർച്ച ആദ്യഘട്ടം പിന്നിടുന്നു. മുസ്ലിം ലീഗ്, കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം, ആർ എസ് പി തുടങ്ങിയ ഘടക കക്ഷികളുമായി കോൺഗ്രസ്‌ നേതൃത്വം ആശയ വിനിമയം നടത്തി.

മധ്യകേരളത്തിലെ സീറ്റ് വിഭജനമാണ് യു ഡി എഫിന് വെല്ലുവിളി. പി ജെ ജോസഫ് വിഭാഗം 15 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 12 എണ്ണം എങ്കിലും കിട്ടും എന്നുള്ള പ്രതീക്ഷയാണ് അവർക്കുള്ളത്. എന്നാൽ 8 സീറ്റ് വരെ എന്നതാണ് കോൺഗ്രസ്‌ നിലപാട്.

നിരവധി നേതാക്കളാണ് ജോസഫ് വിഭാഗത്തിൽ സീറ്റിനായി കാത്ത് നിൽക്കുന്നത്. ഇതിൽ മാണി കോൺഗ്രസിൽ നിന്ന് എത്തിയ പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, ജോയ് അബ്രഹാം, ജോസഫ് എം പുതുശേരി, എൻ അജിത് മുതിരമല, സാജൻ ഫ്രാൻസിസ്, വി ജെ ലാലി തുടങ്ങിയവരും, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ തുടങ്ങിയവർക്കും സീറ്റ് കണ്ടത്തേണ്ടതുണ്ട്.

കോട്ടയം ജില്ലയിൽ പ്രിൻസ് ലൂക്കോസ്, ജോയ് എബ്രഹാം – ഏറ്റുമാനൂർ, സജി മഞ്ഞക്കടമ്പിൽ – പൂഞ്ഞാർ, എൻ അജിത് മുതിരമല- കാഞ്ഞിരപ്പള്ളി, സാജൻ ഫ്രാൻസിസ്, വി ജെ ലാലി, കെ എഫ് വർഗീസ് – ചങ്ങനാശേരി എന്നിവരാണ് സീറ്റിന് വേണ്ടി കാത്തുനിൽക്കുന്നവർ. എന്നാൽ കോൺഗ്രസ്‌ ഈ സീറ്റുകളിൽ കണ്ണ് വെച്ചതോടെ പഴയ മാണി ഗ്രൂപ്പുകാരായ ഈ നേതാക്കളെ മെരുക്കാൻ പി ജെ ജോസഫ് വിയർപ്പൊഴുക്കേണ്ടി വരും.

Leave a Reply