Pravasimalayaly

ചാരിറ്റി കേന്ദ്രങ്ങൾക്ക് സാമൂഹ്യ പെൻഷൻ നൽകേണ്ടിതില്ലായെന്ന സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ

തൊടുപുഴ

സമൂഹത്തിലെ ആലംബഹീനരായ ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിച്ച് അവരുടെ രക്ഷാകേന്ദ്രമായി പ്രവർത്തിക്കുന്ന നൂറ്കണക്കിന് ചാരിറ്റി കേന്ദ്രങ്ങൾക്ക് സാമൂഹ്യ പെൻഷൻ നൽകേണ്ടിതില്ലായെന്ന സർക്കാർ തീരുമാനം പുനപരിശോദിക്കണമെന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ.

ധനവകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം നിരാലംബരായവർക്ക് വേണ്ടി പ്രവർത്തിയ്ക്കുന്ന ചാരിറ്റി ഹോമുകൾക്ക് സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട് എന്നാണ്, എന്നാൽ ഈ രീതിയിൽ വരുന്ന സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവും, ക്യത്യമായ സമയത്ത് ഗ്രാന്റ് ലഭിയ്ക്കുന്നില്ലാത്തതും ആണ്.
 വർഷങ്ങളായി രജിസ്ട്രർ ചെയ്ത അഞ്ഞൂറിൽപരം സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിയ്ക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം എടുക്കുകയും ചെയ്തിട്ടില്ലാ എന്നിരിക്കെ സമൂഹത്തിലെ ഏറ്റവും അവശത അനുഭവിയ്ക്കുന്ന ഈ വിഭാഗത്തിൽ പെട്ട ജനവിഭാഗങ്ങൾക്കായുള്ള ഗ്രാന്റ് പുനസ്ഥാപിക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 ഈത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് സ്ഥാപനം ചെലവാക്കുന്ന തുകയിൽ 1100 രൂപയാണ് സർക്കാർ നൽകുന്നത്, ക്ഷേമ പെൻഷനുകൾ വരെ 1600 രൂപ കൊടുക്കുമ്പോൾ ശരീരകമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ വിഭാഗത്തിൽ പെട്ടവർക്കുള്ള തുകയിലും വർദ്ധനവ് വരുത്തുവാനും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടിയും ഉണ്ടാകണമെന്നും പ്രസ്‍താവനയിൽ പറയുന്നു
Exit mobile version