Pravasimalayaly

പുതിയ സുഗന്ധവ്യഞ്ജന ബില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ.ജോസഫ്

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സുഗന്ധവ്യഞ്ജന ബില്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും, ബില്ലിലെ അവ്യക്തതകള്‍ പരിഹരിക്കണമെന്നും, കര്‍ഷകരുടെ ആശങ്കകളകറ്റണമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരള ഐറ്റി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സുഗന്ധവ്യഞ്ജന ബില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.തോമസ് എക്‌സ് എം.പി. വിഷയാവതരണം നടത്തി. കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ., കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം എക്‌സ് എം.പി., കേരള കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്റര്‍ ടി.യു.കുരുവിള, കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി., ജോണി നെല്ലൂര്‍ എക്‌സ് എം.എല്‍.എ., തോമസ് ഉണ്ണിയാടന്‍ എക്‌സ് എം.എല്‍.എ., സ്‌പൈസസ് ബോര്‍ഡ് ഇന്ത്യാ വൈസ് ചെയര്‍മാന്‍ സാനി പോത്തന്‍, മാത്യു സ്റ്റീഫന്‍ എക്‌സ് എം.എല്‍.എ., വയനാട് ബയോവിന്‍ അഗ്രോ റിസര്‍ച്ച് മാനേജിംഗ് ഡയറക്ടര്‍ ഫാ. ജോണ്‍ ചൂരപ്പുഴയില്‍, ഇ.ജെ.ജോസ്, കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി മാത്യു, അഡ്വ. ഷൈന്‍ വര്‍ഗീസ്, ഫെബിന്‍ മാത്യു, ജോസ് മാത്യു, പി.ഐ.ലാസര്‍, കേരള ഐറ്റി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോണ്‍ ജോസഫ്, ജെയിസ് ജോണ്‍ വെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള ഐറ്റി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോബിന്‍ എസ്. കൊട്ടാരം, അഡ്വ. കെ.എം.ജോര്‍ജ്, ജയ്‌സണ്‍ ജോസ്, ഡോ. അമല്‍ ടോം ജോസ്, ഷൈജു കോശി, മാത്യു പുല്യാട്ടില്‍ തരകന്‍, സാജന്‍ തോമസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. സെമിനാറില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.

സുഗന്ധ വ്യജ്ഞന വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും കേരള ഐറ്റി & പ്രൊഫഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Exit mobile version