ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല, ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല

0
33

മലപ്പുറം: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച മുന്‍ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ‘ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒരുമിച്ച് വന്നാലും കോണ്‍സുലേറ്റില്‍ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല’. ഫിറോസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ.’എന്നായിരുന്നു കെ ടി ജലീല്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിലെത്തി മൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. 

Leave a Reply