Sunday, October 6, 2024
HomeNewsKeralaകേരളത്തിന്റെ മണ്ണ് വര്‍ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ മണ്ണ് വര്‍ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ മണ്ണ് വര്‍?ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. എസ്ഡിപിഐ പ്രവര്‍ത്തകന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്ലിംലീഗ് ക്യാമ്പയിന്‍ നടത്തും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാ?ഗ്രത പുലര്‍ത്തണമെന്നും കേരളം ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്ഡിപിഐ പ്രവര്‍ത്തകന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്‍ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments