Pravasimalayaly

നേപ്പാളില്‍ 22 യാത്രക്കാരുമായി വിമാനം കാണാതായി;നാലുപേര്‍ ഇന്ത്യക്കാര്‍

നേപ്പാളില്‍ യാത്രാവിമാനം കാണാതായി. 22 യാത്രക്കാരുമായി ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 9.55നാണ് സംഭവം. നേപ്പാള്‍ നഗരമായ പോഖാരയില്‍ നിന്ന് ജോംസോമിലേക്ക് യാത്ര പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായത്. വിമാനം കണ്ടെത്തുന്നതിന് ഹെലികോപ്റ്ററിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

ജോംസോമിന്റെ ആകാശത്താണ് അവസാനമായി വിമാനം കണ്ടത്. ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിറ്റി മേഖലയില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായും പൊലീസ് പറയുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version