കണ്ണൂരില്‍ റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനിടയില്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത പി കിഷോറാണ് മരിച്ചത്. അമ്മയ്ക്കൊപ്പം കാറിലെത്തിയ വിദ്യാര്‍ത്ഥിനി അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നന്ദിത പി കിഷോര്‍ (16). ഇന്ന് രാവിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടം നടന്നത്. അമ്മ കാറില്‍ ഇരിക്കെയാണ് അപ്രതീക്ഷിതമായി സംഭവം നടന്നത്.
കുട്ടിയെ വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു. റെയില്‍വേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഉടന്‍ തന്നെ കുട്ടിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.