കൊവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ; സ്വയം ജാഗ്രത പാലിക്കണം: പ്രധാനമന്ത്രി

0
26

കൊവിഡിനെതിരെ രാജ്യം വിലിയ പോരാട്ടം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റായാണ് വന്നിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവനും കുടുംബവും മറന്ന് പ്രവര്‍ത്തിക്കുകയാണ്. വെല്ലുവിളികള്‍ വലുതാണെങ്കിലും നാം അതിനെ മറികടക്കും. കൊവിഡ് പ്രതിരോധ മരുന്ന് ഉതാപാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനവും സ്വകാര്യ മേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.നിലവിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കും. വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കും.12 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇതുവരെ നല്‍കിക്കഴിഞ്ഞു. ഏറ്റവും വില കുറഞ്ഞ വാക്‌സിന്‍ ഇന്ത്യയിലാണ് ലഭിക്കുന്നത്.ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന 50 ശതമാനം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരിട്ട് നല്‍കും. വാക്‌സിനേഷന്‍ വേഗത്തിലാക്കും. നിലവിലെ സാഹചര്യത്തില്‍ സ്വയം ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

Leave a Reply