തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.30ന് ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് ഫ്‌ലെറ്റിലാണ് മുഖ്യമന്ത്രി എത്തിച്ചത്. ഒപ്പം ഭാര്യ കമലയും ഉണ്ടായിരുന്നു. ഡിജിപി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. ചികിത്സയിലിരിക്കെ ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും.12 ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുക്കും.കഴിഞ്ഞ മാസം 28നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്‌സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ജനുവരിയില്‍ അദ്ദേഹം യുഎസില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്കുകള്‍ മൂലമാണ് യാത്ര വൈകിയത്.
തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് വരണാധികാരി മുന്‍പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജോ ജോസഫിന് കെട്ടിവെക്കാനുള്ള പണം പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് നല്‍കിയത്.
സിപിഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ല സെക്രട്ടറി പി രാജു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. കാക്കനാട് കളക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ പകല്‍ 11നാണ് പത്രിക സമര്‍പ്പിച്ചത്.