Sunday, November 24, 2024
HomeNewsKeralaനമ്പര്‍ 18 പോക്സോ കേസ്: ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി

നമ്പര്‍ 18 പോക്സോ കേസ്: ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി

കൊച്ചി: പോക്സോ കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി. മട്ടാഞ്ചേരിയിലാണ് റോയ് കീഴടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ തുടര്‍ നടപടികള്‍ക്കായി കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുക്കും. സുപ്രീം കോടതിയും ഹൈക്കോടതിയും റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റോയ് ഒളിവില്‍ കഴിയുകയായിരുന്നു. പോക്സോ കേസിലെ മറ്റൊരു ആരോപണ വിധേയനായ സൈജു എം. തങ്കച്ചന്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ഇരുവരുടേയും വീടുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.

കോഴിക്കോട് സ്വദേശികളായ അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി നേരിട്ടതായും പരാതിക്കാര്‍ പറയുന്നു.

റോയ് വയലാട്ട്, സൈജു എം തങ്കച്ചന്‍ എന്നിവര്‍ക്ക് പുറമെ ബിസിനസ് കണ്‍സള്‍ട്ടന്റ് അ‍ഞ്ജലി റീമാദേവും കേസിലെ പ്രതിയാണ്. എന്നാല്‍ അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments