പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജന്മദിന മഹോത്സവം ഫെബ്രുവരി 13 മുതൽ

0
23

ഇരവിപേരൂർ

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 143 ആം ജന്മദിനം ആദിയർ ജനതയുടെ ദേശിയ ഉത്സവമായി 13 മുതൽ 19 വരെ പ്രത്യക്ഷ രക്ഷ ദൈവസഭ ആഘോഷിക്കും.

ഇതിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥന, അടിമസ്മാരക സതംഭത്തിൽ പുഷ്പാർച്ചന, കൊടിയേറ്റ്, ജന്മദിന സമ്മേളനം, ദീപക്കാഴ്ച, ജന്മം തൊഴൽ എന്നിവ സംഘടിപ്പിക്കും.

13 ന് എട്ടുകര, 14 ന് ഇടുക്കി കല്ലാർ, 15 ന് തിരുവനന്തപുരം, 16 ന് മലബാർ കനകപ്പലം, 17 ന് മുതലപ്ര, 18 ന് കോട്ടയം എന്നിങ്ങനെ മേഖലകളായി തിരിച്ചാണ് ഗുരുദേവ ദർശനം.

ശ്രീകുമാര ഗുരുദേവ ജന്മദിനമായ 17 ന് വിശുദ്ധ മണ്ഡപത്തിൽ ജന്മം തൊഴൽ നടക്കുന്ന രാവിലെ അഞ്ചിന് അവരവരുടെ ഭവനങ്ങളിൽ ദീപം തെളിച്ച് പ്രാർത്ഥന നടത്തും. ഭക്തി ഘോഷയാത്ര ഈ തവണ ഉണ്ടാവില്ല

Leave a Reply