Saturday, November 23, 2024
HomeNewsKeralaഎ കെ ജി സെന്റര്‍ ആക്രമണത്തില്‍ പൊലീസും കൂട്ട് നിന്നു, പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന്...

എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പൊലീസും കൂട്ട് നിന്നു, പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് വി ഡി സതീശന്‍

എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പൊലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എകെജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിനും പങ്കുണ്ട്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എ കെ ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ചര്‍ച്ചയിലൂടെ തെളിയിക്കാന്‍ സാധിച്ചു. ജീവിത വിശുദ്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല ഞങ്ങള്‍ അടിയന്തരപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മുറപടിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഐഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എ കെ ജി സെന്റര്‍ ആക്രമണം നടക്കുന്നതിന് തലേദിവസം അതേ സമയത്ത് പൊലീസ് ജീപ്പ് എകെജി സെന്റര്‍ പരിസരത്തുണ്ടായിരുന്നെന്നും ആക്രമണം നടക്കുമ്പോള്‍ ഇതേ ജീപ്പ് ആരാണ് മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചില വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് എകെജി സെന്റര്‍ ആക്രമണത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷമാക്കുന്നത്. ഭരണപക്ഷത്തിന് വല്ലാത്ത ഭീതിയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments